ആ കിടപ്പറ സീൻ കണ്ട് തിയറ്ററിലിരുന്ന ഭാര്യ പൊട്ടിക്കരഞ്ഞു: ടി.ജി. രവി

വില്ലൻ കഥാപാത്രങ്ങൾക്കു പുതിയ മാനങ്ങൾ നൽകിയ നടനാണ് ടി.ജി. രവി. വെള്ളിത്തിരയിലെ ബലാത്സംഗവീരൻ കൂടിയായിരുന്നു രവി. സ്ക്രീനിൽ രവിയെ കാണിക്കുന്പോൾ തന്നെ ഒരു ബലാത്സംഗം ഉറപ്പ് എന്നു കാണികൾ വിളിച്ചുപറഞ്ഞിരുന്നതായി പഴയ തലമുറയിലെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഒരു സീൻ രവിയുടെ ഭാര്യയെ കരയിച്ചു. അതിനെക്കുറിച്ചു പറയുകയാണ് ടി.ജി. രവി:”കിടപ്പറ സീനുകളിൽ ഞാൻഅ​ഭി​ന​യി​ക്കു​ന്ന​തു ക​ണ്ടാ​ല്‍ ഭാ​ര്യ​യ്ക്കു യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രി​ക്ക​ല്‍ ഭാ​ര്യ​യ്ക്കു ക​ര​യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.​അ​തി​ന് വ​ഴി​യൊ​രു​ക്കി​യ സം​വി​ധാ​യ​ക​നെ പിന്നീടു തല്ലുകയും ചെയ്തു. സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഞാ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ല്‍ കൂ​ടു​ത​ലും. ഇ​ക്കാ​ര്യം ചൂ​ണ്ടി കാ​ണി​ച്ച് എ​ന്‍റെ ഭാ​ര്യ​യ്ക്ക് വി​ഷ​മം ഉ​ണ്ടാ​ക്കാ​ന്‍ വേ​ണ്ടി പ​ല​രും ശ്ര​മി​ച്ചു നോ​ക്കി​യി​ട്ടു​ണ്ട്. വേ​ണ്ട​പ്പെ​ട്ട​വ​രാ​യി​ട്ടു​ള്ള ആ​ളു​ക​ളൊ​ക്കെ ഭാ​ര്യ​യോ​ടു ചോ​ദ്യ​ങ്ങ​ളു​മാ​യി വ​രും. ഇ​തൊ​ന്നും ക​ണ്ടി​ട്ട് കു​ട്ടി​ക്കു വി​ഷ​മം തോ​ന്നു​ന്നി​ല്ലേ എ​ന്നാ​ണ് അ​വ​ര്‍ ചോ​ദി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​തൊ​ന്നും ഞങ്ങളെ ബാധിച്ചില്ല. സ​ഹോ​ദ​ര​ഭാ​ര്യ​യു​ടെ അ​നി​യ​ത്തി​യാ​യ​തുകൊ​ണ്ട് പ്ര​ണ​യ​വി​വാ​ഹം ന​ട​ത്തി​യ​തി​ല്‍ കാ​ര്യ​മാ​യ പ്ര​ശ്‌​നം ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ഭാ​ര്യ​യ്ക്ക് എ​ന്നെ അ​റി​യാ​മാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് സി​നി​മ കാ​ണാ​ന്‍ പോ​വാ​റു​ണ്ട്. ഞാ​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളും കാ​ണു​മാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രും കൂ​ടി തി​യേ​റ്റ​റി​ല്‍ സി​നി​മ കാ​ണാ​ന്‍ പോ​യി. അ​തി​ല്‍ ഞാ​ന​ഭി​ന​യി​ച്ച ഒ​രു കി​ട​പ്പ​റ രം​ഗ​മു​ണ്ട്. ഞാ​ന്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ചെ​റി​യൊ​രു സീ​നാ​ണ​ത്. അ​തി​ല്‍ ഡീ​റ്റെ​യി​ലാ​യി​ട്ട് ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​സീ​നി​ല്‍ നി​ന്ന് പെ​ട്ടെ​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് പോ​വു​ക​യാ​ണു​ണ്ടാ​യ​ത്.പ​ക്ഷേ സി​നി​മ തി​യേ​റ്റ​റി​ല്‍ വ​ന്ന​പ്പോ​ള്‍ അ​തൊ​രു മു​ഴു​നീ​ള കി​ട​പ്പ​റ രം​ഗ​മാ​യി. ഞാ​ന്‍ അ​ഭി​ന​യി​ക്കാ​ത്ത​തൊ​ക്കെ അ​തി​ലു​ണ്ടാ​യി​രു​ന്നു. അ​ന്നാ​ണ് ഞാ​ന്‍ അ​ഭി​ന​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​മാ​യി എ​ന്‍റെ ഭാ​ര്യ ക​ര​ഞ്ഞുപോ​യ​ത്. അ​തെ​നി​ക്ക് സ​ങ്ക​ട​മാ​യി. വേ​റെ നി​വൃ​ത്തി​യി​ല്ലാ​ത്ത​ത് കൊ​ണ്ട് ഞ​ങ്ങ​ള്‍ ഇ​റ​ങ്ങിപ്പോ​ന്നു. വ​ല്ലാ​തെ അ​തു വേ​ദ​നി​പ്പി​ച്ചു. ഞാ​ന​ല്ലെ​ന്ന ബോ​ധ്യം അ​വ​ര്‍​ക്കു​ണ്ട്. പ​ക്ഷേ പ​ബ്ലി​ക്കി​നു മു​ന്നി​ല്‍ വ​രു​ന്ന​തും എ​ല്ല​വ​രും കാ​ണു​ന്ന​തു കൊ​ണ്ടും അ​വ​ര്‍​ക്കു വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​യി. ഒ​രു വൈ​രാ​ഗ്യ​മാ​യി ത​ന്നെ അ​തെ​ന്‍റെ മ​ന​സി​ല്‍ കി​ട​ക്കു​ന്നു.ഒ​രി​ക്ക​ല്‍ മ​ദ്രാ​സി​ലെ പ്ര​സാ​ദ് സ്റ്റു​ഡി​യോ​യി​ല്‍ വ​ച്ച് ആ സംവിധായകനെ കണ്ടു. കുശലമൊക്കെ പറഞ്ഞു ഒരു മൂലയിലേക്കു മാറ്റിനിർത്തി കരണക്കുറ്റിക്കു രണ്ടെണ്ണം പൊട്ടിച്ചു. ആ​രും അ​റി​യ​ണ്ട. അ​റി​ഞ്ഞാ​ല്‍ എ​നി​ക്ക​ല്ല, നി​ന​ക്കാ​ണ് ദോ​ഷം എന്നു പറഞ്ഞു. പുള്ളിക്കു കാ​ര്യം പിടികിട്ടി…’

Leave a Reply

Your email address will not be published. Required fields are marked *