കണ്ണൂർ പഴയങ്ങാടിയിൽ പാചകവാതകം ചോർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ആയ ഒഡീഷ കൂർദ് സ്വദേശി ശിവ ബഹ്റ,(35)നിഗം ബെഹ്റ (40)സുഭാഷ് ബഹ്റ(50) ജീതു (28)എന്നിവർക്ക് പൊള്ളലേറ്റു. പുതിയങ്ങാടി ഹാർബറിനും സമീപത്തെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ആറരയോടെ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ തീപിടുത്തം ഉണ്ടാവുകയായിരുന്നു. രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്യാത്തതാണ് കാരണമെന്ന് കരുതുന്നു. രാത്രി ഗ്യാസ് ലീക്കായി മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.
Related Posts
ആബിദ് തങ്ങൾ എൻ.സി.പി സംസ്ഥാന സെക്രട്ടറിയായി
മലപ്പുറം: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) സംസ്ഥാന കമ്മിറ്റിയുടെ യോഗത്തിൽ ആബിദ് തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.പാർട്ടി പ്രവർത്തന രംഗത്ത് ദീർഘകാലമായി സജീവമായ ആബിദ് തങ്ങൾ, …
ഇടുക്കിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഇടുക്കി: ഇടുക്കി നെടുംകണ്ടം ബോജൻ കമ്പനിയിൽ ഇരട്ട സഹോദരങ്ങൾ പിതാവിൻ്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി.മുരുകേശൻ (47)നെയാണ് അനുജൻ അയ്യപ്പൻ്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്ന് കൊലപ്പെടുത്തിയത്.പണമിടപാട് സംബന്ധിച്ച…
കോഴിക്കോട് : കമ്മീഷണർ ചാമ്പ്യൻസ് ലീഗ് നോ നെവർ ഡ്രഗ്സ് ഇനീഷ്യേറ്റീവ്-പരിപാടിയുടെ ഭാഗമായി വെള്ളിമാടുകുന്ന് നിർമ്മൽ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന…
