കണ്ണൂർ കരിവെള്ളൂർ കട്ടച്ചേരി നിർമ്മാണ തൊഴിലാളിയായ ജയന്റെ ഭാര്യ നീതു (36) കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം രാവിലെ 10 മണിയോടെ തീ കൊളുത്തി മരിച്ചു. വീടിൻറെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്. അയൽവാസികൾ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു.
