മലപ്പുറം: 13കാരനെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നരഹത്യാ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ മാസം 23 നായിരുന്നു 13 കാരന് മർദനമേറ്റത്. മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി റോഡിലൂടെ നടന്നുപോകുന്നതിനിടെ സഹപാഠിയുടെ പിതാവ് ബൈക്കിലെത്തി ക്രൂരമായി മർദിക്കുകയായിരുന്നു.
13കാരനെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
