മധുര: തമിഴ്നാട് മധുരയിൽ കുടിവെള്ള ടാങ്കിൽ മനുഷ്യവിസർജ്യം കലർത്തി. സംഭവത്തിൽ 14കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമചിയപുരം ഗ്രാമത്തിലെ കുടിവെള്ളടാങ്കിലാണ് മനുഷ്യവിസർജ്യം കണ്ടെത്തിയത്. ആയിരത്തിലേറെ ആളുകൾ താമസിക്കുന്ന ഗ്രാമത്തിന്റെ പ്രധാന ജലവിതരണകേന്ദ്രമാണിത്. ഇവരിൽ ഭൂരിഭാഗവും ദളിത് വിഭാഗത്തിൽപ്പെടുന്നവരാണ്. ടാങ്കിൽനിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ ടാങ്ക് പരിശോധിച്ചപ്പോൾ മനുഷ്യവിസർജ്യം കണ്ടെത്തുകയായിരുന്നു. ടാങ്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. ടാങ്ക് ഉടൻ വൃത്തിയാക്കണമെന്നും അണുബാധപടരാതിരിക്കാൻ എല്ലാ താമസക്കാരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അമച്ചിയപുരത്തെ ഏകദേശം ഇരുന്നൂറിലേറെ കുടുംബങ്ങൾ കുടിവെള്ള ആവശ്യങ്ങൾക്കായി ഈ ടാങ്കിനെയാണ് ആശ്രയിക്കുന്നത്.
Related Posts

യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിൻ്റെ സുഹൃത്ത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന്. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്നുള്ള വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.…
സൂക്ഷിക്കണം… റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കുന്ന വിട്ടുമാറാത്ത കോശജ്വലന രോഗങ്ങളാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ). റൂമറ്റോയ്ഡ് ആർത്രൈറ്റിസ് സാധാരണയായി കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളെയും ഇടയ്ക്കിടെ കാൽമുട്ട്, ഇടുപ്പ്,…

ഐ ഓ സി – യൂറോപ്പ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരാർദ്രമായി;
ഐ ഓ സി – യൂറോപ്പ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരാർദ്രമായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്ത…