വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ആഴാ കുളം വാർഡിൽ നിർമ്മിച്ച സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ് കുമാർ നിർവഹിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയപ്രദീപൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ് 22 ലക്ഷം രൂപയും, ബ്ലോക്ക്‌ ക്ഷേമകാര്യ ചെയർപേഴ്സൺ ജയ നളിനാക്ഷൻ 5 ലക്ഷം രൂപയും വനിതാ ശിശു വികസന വകുപ്പിൽ നിന്നും 22 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർഎസ് ശ്രീകുമാർ, വാർഡ് മെമ്പറന്മാരായ അജിതാ ശശിധരൻ, രാധാകൃഷ്ണൻ,ബൈജു, മനോജ്,അഷ്ടപാലൻ,പ്രമീള, ജയ നളിനാക്ഷൻ, സിഡിപി ഓ ശിവപ്രിയ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ എസ് ചിത്രലേഖ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ കവിത നന്ദിയും പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ്,ജില്ലാ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *