കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തിരുവനന്തപുരം നഗരൂർ സ്വദേശി ആനന്ദൻ (64) ആണ് മരിച്ചത്. കഴിഞ്ഞദിവസം വെള്ളല്ലൂർ സ്വദേശിയുടെ വീട്ടിൽ തേങ്ങ വെട്ടുന്നതിനിടെ കടന്നൽ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം കടന്നൽ കുത്തേറ്റിരുന്നു.ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *