വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമവ്യവസ്ഥയില്ലെന്നാണ് കേന്ദ്രം കോടതിയോട് പറഞ്ഞത്. കേന്ദ്രത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ് വായ്പ എഴുതിത്തള്ളൽ.തീരുമാനമെടുക്കേണ്ടത് അതതു ബാങ്കുകളുടെ ഡയറക്ടർ ബോർഡ് ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയേ അറിയിച്ചു. ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട നിരവധിതവണ ഹൈക്കോടതി കേന്ദ്രസർക്കാറിനോട് നിലപാട് ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്.
മുണ്ടക്കൈ ചൂരൽ മല ദുരിതബാധിതരുടെ വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല
