വയനാട് കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ മുടങ്ങി.കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ഓട്ടം നിർത്തി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്.മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവ ഒരു ട്രിപ്പ് മാത്രം നടത്തി അവസാനിപ്പിചിരിക്കുകയാണ്.ലോക്കൽ ഓടുന്ന KSRTC ബസുകൾക്ക് തകരാറായി കിടക്കുന്ന ബസുകളിൽ നിന്നാണ് ഡീസൽ ഊറ്റിയെടുത്ത് കൊടുക്കുന്നത്. രാവിലെ 08:30 ന് ശേഷം ചൂരൽമല ഭാഗത്തേക്ക് ബസ്സുകളില്ല. അന്തർ സംസ്ഥാന സർവീസും തടസപ്പെട്ടു. മാനന്തവാടിയിൽ 500 ലിറ്റർ ഡീസൽ മാത്രമാണ് ബാക്കി.
വയനാട് KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം
