കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യുഡിഎഫിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുത് എന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും പറഞ്ഞു.
അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി UDF മാറരുത്, അൻവർ സംയമനം പാലിക്കണം എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
