തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് വലിയ കടപ്പാടുണ്ടെന്നും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും വി ഡി സതീശൻ.കെ.പി.സി.സിയുടെ കൃത്യമായ സംഘാടനമുണ്ടായി. എ.ഐ.സി.സിയുടെ പരമാവധി സഹായങ്ങള്‍ ലഭിച്ചു. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും ഒറ്റ പാര്‍ട്ടിയെന്നപ്പോലെ നിന്നു. യുഡിഎഫ് കുറെ പാര്‍ട്ടികളുടെ ഒരു കൂട്ടായ്മ മാത്രമല്ല. ഒരുപാട് സാമൂഹിക ഘടകങ്ങള്‍ ഉള്‍പ്പെടുന്ന വലിയ രാഷ്ട്രീയ സംവിധാനമാണ്. ടീം യു.ഡി.എഫ് കേരളത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം എന്ന് വി ഡി സതീശന്‍
