പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും;നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

ദില്ലി: പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിൽ എത്തും.വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കുകയും ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ​ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

Continue Reading

പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയിരിക്കുന്നത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണും. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. നരഭോജി കടുവ തന്നെയാണ് ചത്തതെന്നാണ് വിവരം. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ ; മന്ത്രി കെ രാജൻ

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ. ഈ രണ്ട് എസ്റ്റേറ്റുകൾ തത്വത്തിൽ അംഗീകരിച്ചു എന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിന് ടൗൺഷിപ്പിനായി ഒരുമിച്ച് ഭൂമി കിട്ടാനില്ല, 25 പ്ലാൻ്റേഷനുകൾ പരിശോധിച്ചു എന്നും മന്ത്രി പറഞ്ഞു. പരിശോധിച്ച ഒൻപത് പ്ലാൻ്റേഷനുകൾ സുരക്ഷിതമാണെന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏറ്റെടുക്കേണ്ട ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയി. ഭൂമിയ്ക്ക് നഷ്ട പരിഹാരം […]

Continue Reading

മുണ്ടക്കൈ – ചൂരൽമല ദുരന്തം വിവാദവിഷയമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരൽമല ദുരന്തം വിവാദവിഷയമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കണക്കുകൾ നൽകിയില്ലെന്ന് കേന്ദ്രം പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. അതിൽ ഉള്ള കടുത്ത പ്രതിഷേധം അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ അമിത് ഷാ ആദ്യമായല്ല തെറ്റിദ്ധരിപ്പിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പിന്റെ കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു എന്നാൽ അത് തെളിവ് സഹിതം തന്നെ പൊളിയുകയും ചെയ്തു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ പാർലമെന്റിൽ നടത്തിയിരിക്കുന്നത്. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റിൽ 17 ഇനം തിരിച്ച് […]

Continue Reading

ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് മിച്ചമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു. അതിനിടെ 2,221 കോടി രൂപയുടെ പാക്കേജ് വേണമെന്ന് അവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ അമിത് ഷായ്ക്ക് നിവേദനം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരില്‍ കണ്ടാണ് കേരള എംപിമാര്‍ ഒപ്പിട്ട നിവേദനം കൈമാറിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും 2221 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുയര്‍ത്തിയായിരുന്നു നിവേദനം. ശീതകാല […]

Continue Reading

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണന;എൽഡിഎഫ്- യുഡിഎഫ് ഹർത്താൽ തുടങ്ങി

വയനാട്ടിൽ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിലും പ്രതിഷേധിച്ചുകൊണ്ടാണ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാത്തതിലും ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

വയനാട് ദുരന്തം; ദുരന്തബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ല: റിസർവ് ബാങ്ക്

കൊച്ചി: കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരിതത്തിലായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവില്‍ സാധ്യമായ വഴി. ഇക്കാര്യത്തില്‍ അതത് ബാങ്കുകള്‍ക്ക് ആവശ്യമായ തിരുമാനം എടുക്കാം. സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് നല്‍കിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നല്‍കിയത്. എന്നാല്‍, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് […]

Continue Reading

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി;വിജയ പ്രതീക്ഷയോടെ സ്ഥാനാർഥികൾ

വയനാട്​ ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെ തുടങ്ങിയ വോട്ടെടുപ്പ് ​വൈകീട്ട്​ ആറിന് അവസാനിക്കും​​. ഹൈവോൾട്ടേജ്​ പ്രചാരണത്തിനൊടുവിലാണ് വയനാടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊലീസ്​ സുരക്ഷ സംവിധാനങ്ങളും ശക്​തമാക്കിയിട്ടുണ്ട്​. വയനാട്ടിൽ നിന്ന്​ ലോക്സഭയിലേക്ക്​ പോകാൻ ആഗ്രഹിച്ച്​ പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരുണ്ട്​. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേർ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്​ എന്നതാണ്​ മറ്റൊരു കൗതുകകരമായ കാര്യം. […]

Continue Reading

മേപ്പാടി പഞ്ചായത്തിൽ കിറ്റ്‌ വിതരണം നിർത്തിവെക്കാൻ ഉത്തരവ്

വയനാട്: മേപ്പാടി പഞ്ചായത്തിൽ കിറ്റ്‌ വിതരണം നിർത്തിവെക്കാൻ ഉത്തരവ്. കുന്നമ്പറ്റയിൽ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ ഫുഡ്‌ സേഫ്റ്റി ഓഫീസറോട്‌ അടിയന്തിര നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കുന്നമ്പറ്റ ഫ്ലാറ്റിലെ കുട്ടികൾക്കാണ്‌ കിറ്റിലെ സോയാബീൻ കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്‌. മേപ്പാടി പഞ്ചായത്ത്‌ കഴിഞ്ഞ ദിവസങ്ങളിൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യ കിറ്റുകളിലുണ്ടായിരുന്നത്‌ പുഴുവരിച്ച അരിയും മറ്റ്‌ വസ്തുക്കളുമായിരുന്നു

Continue Reading

കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺ​ഗ്രസിന് വയനാട്ടിൽ ഇല്ലെന്ന് ടി സിദ്ദിഖ്

കൽപ്പറ്റ: രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്ക ​ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ‌ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ തിരുനെല്ലിയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തത്. പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും ടി സിദ്ദിഖ് പറഞ്ഞു. നിരവധി കിറ്റുകൾ താനും സൂക്ഷിക്കുന്നുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു. കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺ​ഗ്രസിന് വയനാട്ടിൽ ഇല്ലെന്ന് ടി സിദ്ദിഖ് […]

Continue Reading