കേന്ദ്ര ബജറ്റ് തൊഴിൽ മേഖലയിലും തൊഴിലാളികളിലും ആശങ്കകൾ ഉയർത്തുന്നത്: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ മേഖലയിലും തൊഴിലാളികളിലും കേന്ദ്ര ബജറ്റ് ആശങ്കകൾ ഉയർത്തുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള വിഹിതം മുൻ വർഷത്തെപ്പോലെ 86,000 കോടി രൂപയായി ബജറ്റ് നിലനിർത്തുന്നു. ഗ്രാമീണ തൊഴിലിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പണപ്പെരുപ്പ സമ്മർദ്ദങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ വിഹിതം ഗ്രാമീണ തൊഴിലാളികൾക്ക് മതിയായ തൊഴിലവസരങ്ങളും വേതനവും ഒരുക്കുന്നതിന് പ്രതികൂലമായി ബാധിക്കും. കേന്ദ്രം കൊണ്ടുവരുന്ന നാല് ലേബർ കോഡുകൾ റദ്ദാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ നേരത്തെ തന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ […]

Continue Reading

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഡിജിറ്റൽ സുവനീറിൻ്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഡിജിറ്റൽ സുവനീറിൻ്റെ ഉദ്ഘാടനം ബഹു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻൻ്റ് ഷൈലജ ബീഗം, പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിഇ ശ്രി ഷാനവാസ് ഐ എസ്, സുവനീർ കമ്മറ്റി കൺവ്വീനർ തീബ് കുമാർ കെ. ബി. വൈസ് ചെയർമാൻ അജീബ്, ജോയിൻ്റ് കൺവീനർ നിസാം പരവൂർ, സുവനീർ ജനറൽ എഡിറ്റർ അബ്ദുൾ ജലീൽ പാണക്കാട്, ജോ: കൺവ്വീനർ രംജിത്ത് ക്രിപ്സൺ എന്നിവർ […]

Continue Reading

എല്ലാ പരാതികളും പരിഹരിച്ച് പ്ലസ് വൺ പ്രവേശനം പൂർത്തിയായി, 53,261 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്; വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പരാതികളും പരിഹരിച്ച് പ്ലസ് വൺ പ്രവേശനം പൂർത്തിയായെന്നും 53,261 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് 2497 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ചില ജില്ലകളിലെ സ്കൂളുകളിൽ പത്തു കുട്ടികൾ മാത്രമുള്ള ബാച്ചുകളുണ്ട്. പല ജില്ലകളിലും സീറ്റ് അധികമാണ്. ഈ ബാച്ചുകൾ മറ്റു ജില്ലകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Continue Reading

മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്;വി.ശിവൻകുട്ടി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങൾ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി പറഞ്ഞു. മഹാദുരന്തത്തിൽ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 289 പേരാണ് മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ […]

Continue Reading