കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് സുരേഷ്‌ഗോപി

കേന്ദ്രസർക്കാരിൻറെ പെസോ നിയമ ഭേദഗതിയെ തുടർന്ന് അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇരു ദേവസ്വങ്ങളുടെ ഭാരവാഹികളെയും കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുപ്പിക്കുമെന്നും സുരേഷ് ഗോപി കേന്ദ്രമന്ത്രിതല ചർച്ചയ്ക്കുള്ള തീയതി ഉടൻ തീരുമാനിക്കുമെന്നും സുരേഷ് ഗോപി.ഒരു മന്ത്രി എന്ന നിലയിൽ ചെയ്യാവുന്ന കാര്യങ്ങളെല്ലാം പരമാവധി ചെയ്തിട്ടുണ്ട് പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്.അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി […]

Continue Reading

സംസ്ഥാനത്ത് മഴക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഏപ്രിൽ മൂന്നിന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.

Continue Reading

ഇനി ആ തസ്തികയിലേക്കില്ല, കൂടൽമാണിക്യത്തിലെ ജാതി വിവേചനത്തിൽ പ്രതികരിച്ച് ബാലു

തൃശൂർ: ഇനി കഴകം തസ്തികയിലേക്ക് ഇല്ലായെന്നും താൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം വേണ്ടായെന്നും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലു . ‘ആ തസ്കികയിലേക്ക് ഇനി താൻ ഇല്ല . ഇത് എൻ്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണ്. തന്ത്രിമാർ എന്നെ ബഹിഷ്കരിച്ചത് ഞാനറിഞ്ഞിരുന്നില്ല. വർക്കിങ് അറേഞ്ച്മെൻ്റ് വന്നപ്പോഴാണ് ശ്രദ്ധിച്ചത്. തന്ത്രിമാരെയൊന്നും താൻ കണ്ടിരുന്നില്ല.മുൻപ് ജോലി ചെയ്തിരുന്ന തിരുവതാകൂർ തികച്ചും വ്യത്യസ്ഥമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ളതെന്നും ബാലു പറഞ്ഞു.നിലവിൽ […]

Continue Reading

കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം പ്രതിഷേധാമാക്കാനൊരുങ്ങി വിവിധ സംഘടനകൾ

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. പ്രതിഷ്ഠാദിനം കഴിഞ്ഞാൽ ബാലുവിനെ കഴക പ്രവർത്തി സ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഇതിന് മുന്നേ തന്ത്രി-വാരിയർ വിഭാഗങ്ങളുമായി ദേവസ്വം ബോർഡ് ചർച്ച നടത്തും.ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾ മുടക്കംകൂടാതെ എങ്ങനെ നടത്താം എന്നാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. വാര്യർ സമാജവും, തന്ത്രി വിഭാഗവും കോടതിയെ സമീപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ […]

Continue Reading

തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരണപെട്ടത്. 49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവ കിരീടനേട്ടം; തൃശൂർ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തൃശൂർ:തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

Continue Reading

തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാരാണ് കൗണ്‍സിലറെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 80 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കത്ത് വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ധർമ്മപുരി സ്വദേശികളായ പൂവരശ് , മണി , ദിവിത്ത് എന്നിവരാണ് പിടിയിലായത്.

Continue Reading

തൃശ്ശൂരിൽ കോൺഗ്രസ്‌ ഗ്രൂപ്പ് യുദ്ധം;വാക്കേറ്റം, കയ്യാങ്കളി

ഗുരുവായൂർ: കോൺഗ്രസ്‌ ബ്ലോക്ക്‌ കോൺഗ്രസ് ക്യാമ്പിൽ നിന്ന് എ ഗ്രൂപ്പ് അംഗങ്ങൾ ഇറങ്ങിപോയി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സറൂക്കിനെ ക്യാമ്പിൽ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രതിഷേധിച്ചായിരുന്നു എ ഗ്രൂപ്പ് അംഗങ്ങളുടെ ഇറങ്ങിപോക്ക്. ക്യാമ്പ് ആരംഭിക്കുന്നതിന് മുൻപ് സറൂക്കിനെ പങ്കെടുപ്പിക്കാത്തതിൽ എ ഗ്രൂപ്പ് അംഗങ്ങൾ ചോദ്യം ചെയ്തത് തർക്കത്തിനും കയ്യാങ്കളിക്കും വഴിവെച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ കെ. മുരളീധരന്റെ പരാജയത്തിൽ തൃശ്ശൂരിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാവുകയായിരുന്നു. പാവറട്ടിയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിക്ക് സമാന്തര കമ്മിറ്റി പാവറട്ടി: രണ്ടു തട്ടിലായ […]

Continue Reading

തൃശ്ശൂർ ലോ കോളേജിൽ എസ്എഫ്ഐ -കെ എ എസ് യു സംഘട്ടനം;വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി.സംഘർഷത്തിൽ ആറ് കെഎസ്‌യു പ്രവർത്തകർക്കും ആറ് എസ് എഫ് ഐ പ്രവർത്തകർക്കും പരുക്കേറ്റു.കോളജിൽ കെ എസ് യു കൊടിമരം സ്ഥാപിച്ചതുമായി ബന്ധപെട്ടുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ നശിപ്പിച്ചുവെന്നും അതിൽ പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകിയ പ്രകോപനത്തിൽ എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‌യു ആരോപിച്ചു. പരിക്കേറ്റ ആറ് കെഎസ് യു പ്രവർത്തകരെ […]

Continue Reading