കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ(53) ആണ് ആത്‍മഹത്യ ചെയ്‌തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

Continue Reading

ഇടുക്കിയിൽ ഒരു വീട്ടിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം വീട്ടിൽ സജീവ് (35), ഭാര്യ രേഷ്മ (30), നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Continue Reading

പത്തനംതിട്ടയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് തൂങ്ങിമരിച്ചത്.പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

കൊച്ചി: എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കാസർകോട് സ്വദേശി അമ്പിളി ആണ് മരിച്ചത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Continue Reading

പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നില്ല, യുവാവ് തുങ്ങി മരിച്ചു

പട്ടാമ്പി: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിക്കുകയായിരുന്നു. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടയുടന്‍ തന്നെ ബന്ധുക്കള്‍ ഓടിയെത്തി തീ കെടുത്തുകയായിരുന്നു.തുടര്‍ന്ന് തീ അണഞ്ഞ ഉടന്‍ തന്നെ യുവാവ് […]

Continue Reading

ഒൻപത് മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തുണ്ട്.

Continue Reading

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു – രതിക ദമ്പതികളുടെ മകൾ അനാമികയാണ് തൂങ്ങി മരിച്ചത്. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Continue Reading

കൊല്ലത്ത് രണ്ടുവയസുകാരനെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

കൊല്ലം: താന്നിയിൽ രണ്ടുവയസുകാരനായ മകനെ കൊന്ന ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. അജീഷ് കുമാർ, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. 2 വയസുകാരനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. ബുധനാഴ്ച രാവിലെ വീടിന്‍റെ മുറിയിൽ നിന്നും ആരെയും പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരം ചിറയിൻകീഴിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനി സ്നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോൾ, ബെയ്സ് ബോൾ താരമാണ് സ്നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ മംഗലാപുരം പൊലീസ് കേസെടുത്തു.

Continue Reading

കോഴിക്കോട് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്; ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ പാവറട്ടി സ്വദേശിനിയും കോഴിക്കോട് ഗവ. ലോ കോളേജിലെ വിദ്യാര്‍ഥിനിയുമായ മൗസ മെഹ്‌റിസ്(20) മരിച്ച സംഭവത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ വയനാട് വൈത്തിരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.ഫെബ്രുവരി 24ാം തിയ്യതിയാണ് മൗസ മെഹറിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Continue Reading