വീട്ടിലെ വിറകുപുരയില്‍ നിന്ന് പാമ്പ് കടിയേറ്റ് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം പാമ്പിനെ പിടികൂടി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം പാമ്പിനെ പിടികൂടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നുവിടുകയായിരുന്നു. വിഷം ഇല്ലാത്തയിനം കാട്ടുപാമ്പാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, സന്നിധാനത്ത് തീർഥാടകരുടെ വൻ തിരക്കാണ്. 77,026 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.

Continue Reading

കോടതി അലമാരയിലെ ഫയലുകൾക്കിടയിൽ നിന്ന് വർണ്ണ പാമ്പിനെ പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading