അയ്യപ്പൻമാർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ വിതരണം ചെയ്തു

ഗുരുവായൂർ: ക്ഷേത്രത്തിലേക്കെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ വിതരണം ചെയ്തു. ശബരിമല തീർത്ഥാടകർക്കായി ക്ഷേത്രം വടക്കേ നടയിൽ വിരിവെക്കാനായി ഗുരുവായൂർ ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. അയ്യപ്പൻമാർക്കായി പ്രത്യേകദർശന സൗകര്യവും ദേവസ്വം ഏർപ്പാടാക്കി. അഖില ഭാരതശ്രീ ഗുരുവായൂരപ്പ സമിതിയുടെ നേതൃത്വത്തിലായിരുന്നു പുൽപ്പായ വിതരണം ചെയ്തത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത് എന്നിവർ കേശവപ്രസാദിൽ നിന്നും പുൽപ്പായ ഏറ്റുവാങ്ങി.

Continue Reading

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ പ്രദേശ് വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. ശബരിമല കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് സംഭവം. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

Continue Reading

ഇനി മണ്ഡലകാലം: ശബരിമല നട ഇന്ന് തുറക്കും

സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് നാലിന് തുറക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണ്ണമായും നിറഞ്ഞ് കഴിഞ്ഞു. സുഗമമായ ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്        തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രതികരിച്ചു. ശബരിമല നട ഇന്ന് […]

Continue Reading

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ ദർശന സമയം 18 മണിക്കൂറാക്കി വർധിപ്പിച്ചുട്ടെണ്ടെന്നും. സ്പോട്ട് ബുക്കിംഗ് വെരിഫിക്കേഷന് വേണ്ടി പമ്പയിൽ ഏഴു കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നവംബർ 15 വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. പുലർച്ചെ 3 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചക്ക് 3 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിലായി, ദിവസേന 80,000 പേർക്കാണ് ശബരിമലയിൽ ദർശന സൗകര്യമൊരുക്കുക. […]

Continue Reading

തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 16നു വൈകിട്ട് 5ന് തുറക്കും

ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 16നു വൈകിട്ട് 5ന് തുറക്കും.പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 17ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു നടക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. അന്നു രാത്രി 10 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കും.17 മുതൽ 21 വരെയാണ് പൂജകൾ നടത്തുക. 21ന് രാത്രി 10ന് നട അടയ്ക്കും. മേൽശാന്തി നിയമന അഭിമുഖത്തിനുള്ള പട്ടികയിൽ വിജ്ഞാപന പ്രകാരമുള്ള നിശ്ചിതകാലം മേൽശാന്തിയാകാത്തവരും ഉൾപ്പെട്ടെന്ന പരാതിയുൾപ്പെടെ […]

Continue Reading