കഴക്കൂട്ടത്തുനിന്നും കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെത്തി

വിശാഖപട്ടണം: കഴക്കൂട്ടത്തുനിന്നും കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടി അസമിലേക്ക് പോവുകയായിരുന്നു. കണ്ടെത്തിയ സമയത്ത് തസ്മിദ് ക്ഷീണിതയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ ചിലർ തിരിച്ചറിയുകയും ഉടനെ പൊലീസിൽ ബന്ധപ്പെട്ട് കുട്ടിയുടെ ചിത്രം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയെ വിശാഖപട്ടണത്തെത്തിയപ്പോൾ പുറത്തിറക്കുകയും വീണ്ടും സ്ഥിരീകരണം നടത്തുകയും ചെയ്തു. കുട്ടിയെ റെയിൽവേ പൊലീസിന് കൈമാറി. മാതാപിതാക്കളുമായി കുട്ടി […]

Continue Reading

കാണാതായ 13കാരി ചെന്നൈയില്‍; ഗുവാഹത്തിയിലേക്ക് പോകാനുള്ള നീക്കമെന്ന് സംശയം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ചെന്നൈയിലെത്തിയെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.ചെന്നൈയില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോകാനുള്ള നീക്കത്തിലാണ് പെണ്‍കുട്ടിയെന്ന് പൊലീസ് സംശയിക്കുന്നു. അസം സ്വദേശിനിയാണ് പെണ്‍കുട്ടി.ചെന്നൈ-എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അസമിലേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ അങ്ങോട്ടേക്കും പുറപ്പെട്ടേക്കുമെന്നാണ് വിവരം.

Continue Reading

കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി

തിരുവനന്തപുരം: കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി. അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെയാണ് കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് ഇന്ന് രാവിലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. രാവിലെ 10 മണിക്കാണ് സംഭവം. കണിയാപുരം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസാമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Continue Reading

മലപ്പുറം തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി

മലപ്പുറം: മലപ്പുറം തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി. തിരൂർ സ്വദേശി ഡാനിഷ് മുഹമ്മദാണ് ഇന്നലെ രാത്രി തിരിച്ചെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പരാതിയില്‍ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്. മുംബൈയിലേക്ക് ട്രെയിനിൽ പോയ കുട്ടി, പകുതി ദൂരം പിന്നിട്ടപ്പോൾ തിരിച്ചുവരികയായിരുന്നു.

Continue Reading