കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രത്യേക പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി കെയർ യൂണിറ്റ് ആരംഭിച്ചു

കുട്ടികളുടെയും പ്രായമായവരുടെയും ആവശ്യങ്ങൾക്കനുസൃതമായ സമഗ്ര പരിചരണം ഉറപ്പ് നൽകുന്ന കേരളത്തിലെ ആദ്യ പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി യൂണിറ്റാണിത്.വിദഗ്ധരായ പ്രൊഫഷണലുകളും, അത്യാധുനിക സാങ്കതിക ഉപകരണങ്ങൾ കൊണ്ടുള്ള ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ഈ യൂണിറ്റുകളിലൂടെ ഉറപ്പാക്കും. കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക പീഡിയാട്രിക് & ജെറിയാട്രിക് എമർജൻസി വിഭാഗം പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ എമർജൻസി വിഭാഗത്തിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ.ആസാദ് മൂപ്പൻ നിർവ്വഹിച്ചു. വിദഗ്ധരായ പ്രൊഫഷണലുകളും അത്യാധുനിക സജ്ജീകരണവുമുള്ള […]

Continue Reading

കനത്ത മഴ;സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിന് പിന്നാലെ കോഴിക്കോടും കാസർകോടും അവധി പ്രഖ്യാപിക്കുകയായിരുന്നു. ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

Continue Reading

വീടിന്‍റെ വരാന്തയിൽ നിന്ന വീട്ടമ്മയ്ക്ക് ഇടിമിന്നലേറ്റ് പരിക്ക്

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജികലക്കാണ് ( 40) പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന്‍റെ വരാന്തയിൽ നില്‍ക്കുന്നതിനിടെയാണ് യുവതിക്ക് അപ്രതീക്ഷിതമായി മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Continue Reading