Tag: #kochi
കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ
കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്താനായത്.50 ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ ആദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനിടെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇയാൾ ലഹരിക്കടിമയാണ് എന്ന് പൊലീസ് പറഞ്ഞു.പോക്സോ നിയമത്തിലെ 9 ,10 […]
Continue Readingകടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: കൊച്ചി കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയിരിക്കുന്നത്. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം ഉണ്ടായിരുന്നത്.’ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും […]
Continue Readingകെപിസിസി നേതൃമാറ്റത്തിലുറച്ച് ഹൈക്കമാൻഡ്
കൊച്ചി: കെപിസിസി നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് വിവരം. മുതിർന്ന നേതാക്കളുടെ പിന്തുണ ആൻ്റോ ആൻ്റണി ഉറപ്പിച്ചു. അതൃപ്തനായ കെ സുധാകരനെ അനുനയിപ്പിക്കാനും ശ്രമം ഉണ്ട്. സുധാകരന്റെ പ്രതികരണങ്ങൾ മുന്നറിയിപ്പെന്ന വിലയിരുത്തലുമുണ്ട്. നേതൃമാറ്റം നടപ്പിലാക്കിയാൽ സുധാകരൻ രൂക്ഷമായി പ്രതികരിക്കുമെന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സുധാകരനുമായി സംസാരിക്കും.കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഉടൻ […]
Continue Readingസ്പായുടെ മറവില്‍ ഹോട്ടലില്‍ അനാശാസ്യം;11 യുവതികള്‍ പിടിയില്‍
കൊച്ചി: വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അനാശാസ്യപ്രവര്‍ത്തനത്തില്‍ 11 യുവതികള്‍ പിടിയില്‍. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായിരിക്കുന്നത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാന്‍സാഫും സംഘവും പരിശോധന നടത്തിയത്.
Continue Readingറാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി
കൊച്ചി: റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവസമയത്ത് വേടൻ വീട്ടിലുണ്ടായിരുന്നോയെന്നതിൽ വ്യക്തതകിട്ടിയില്ല.
Continue Readingഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിലെത്തി മുഖ്യമന്ത്രി
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ജില്ലയിലെ സിപിഐഎം നേതാക്കള്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ അരവിന്ദ്, ആരതി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു.ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ സംസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ […]
Continue Readingഷൈൻ ടോം ചാക്കോയ്ക്ക് തിരുത്താന്‍ അവസാന അവസരം നല്‍കി സിനിമാ സംഘടനയായ ഫെഫ്ക
ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഷൈൻ ടോം ചാക്കോയ്ക്ക് തിരുത്താന്‍ അവസാന അവസരം നല്‍കി സിനിമാ സംഘടനയായ ഫെഫ്ക. ഇത് ഷൈനിന് നല്‍കുന്ന അവസാന അവസരമാണെന്നും സംഘടനാ ഭാരവാഹികളായ ബി ഉണ്ണികൃഷ്ണനും സിബി മലയിലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലൊക്കേഷനില്‍ എക്‌സൈസോ പൊലീസോ ലഹരി പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഭാരവാഹികൾ അറിയിച്ചു.ഷൈന്‍- വിന്‍ സി വിഷയത്തില്‍ നിര്‍മാതാക്കളുടെ സംഘടനയും സംവിധായകരുടെ സംഘടന ഇടപെട്ടിട്ടില്ല. വിൻ സി അലോഷ്യസിനെയും ഷൈനിനെയും വിളിപ്പിച്ച് അവരുടെ ഭാഗം കേട്ടതിന് […]
Continue Readingവിവാഹം കഴിഞ്ഞ് 6-ാം ദിനം ദുരന്തം
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. ഭീകരാക്രമണത്തിന്‍റെ ക്രൂരത വെളിപ്പെടുത്തി ഭർത്താവിന്‍റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. ആ ചിത്രം കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവലിന്‍റേത്. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നർവാളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. ഏപ്രിൽ 16 നായിരുന്നു വിനയ് […]
Continue Readingവൈദ്യുത വാഹനങ്ങള്‍ എങ്ങനെ ചാര്‍ജ് ചെയ്യാം; സ്റ്റാറ്റിക് കാംപയിന്‍ ആരംഭിച്ചു
കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവി ചാര്‍ജിങ് സംബന്ധിച്ച് സ്റ്റാറ്റിക് പഠനപ്രചാരണം ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇവി ചാര്‍ചിങ് നെറ്റ് വര്‍ക്കാണ് സ്റ്റാറ്റിക്. വൈദ്യുത വാഹനങ്ങള്‍ എങ്ങനെ ചാര്‍ജ് ചെയ്യാം, ഇതിനുള്ള ആപ് എങ്ങനെ ഉപയോഗിക്കാം, വൈദ്യുത വാഹനങ്ങളുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുക തുടങ്ങിയവയാണ് പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പ്രകൃതിക്ക് അനുയോജ്യമായ വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കേരളത്തില്‍ അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചാര്‍ചിങ് എളുപ്പമാക്കാന്‍ സ്റ്റാറ്റിക് പ്രചാരണം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ മൊത്തം 400ലേറെ സ്റ്റാറ്റിക് […]
Continue Reading