ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ വിപുലമായ ക്യാമ്പയിൻ നടത്തും എന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ തലങ്ങളെയും സ്പർശിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തും. മതമോ ജാതിയോ പാർട്ടിയോ ലഹരി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യന്ത്രി.ഇന്ന് രണ്ടു യോഗങ്ങൾ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. മത സാമുദായിക യോഗവും സർവകക്ഷി യോഗവും. എല്ലാവരും അകമഴിഞ്ഞ പിന്തുണ അറിയിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വ്യാപനം തടയുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവ് ഉൾപ്പടെ യോഗത്തിൽ പങ്കെടുത്തു. ഇന്ന് യോഗം ചേർന്നപ്പോൾ […]

Continue Reading

ബാങ്ക് ലേലത്തിൽ പിടിച്ച വീടിൻ്റെ ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്കിനുള്ളിൽ പെട്രോളുമായി വീട്ടമ്മയുടെ പ്രതിഷേധം

തൃശൂർ : ബാങ്ക് ലേലത്തിൽ പിടിച്ച വീടിൻ്റെ ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്കിനുള്ളിൽ പെട്രോളുമായി വീട്ടമ്മയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.പ്രതിഷേധത്തിനിടെ തളർന്നുവീണ സരസ്വതിയെ ആശുപത്രിയിലേക്ക് മാറ്റി. ലേലത്തില്‍ ഭൂമി വിറ്റതില്‍ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് നല്‍കാണം എന്നായിരുന്നു ആവശ്യം. ലോണിന് ജാമ്യമായി വച്ച സ്ഥലം ബാങ്ക് ജപ്തി ചെയ്ത് […]

Continue Reading

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

കള്ളക്കടൽ പ്രതിഭാസം;ഇന്നും നാളെയും  കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാ​ഗ്രതാ നിർദേശം നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത. കന്യാകുമാരി തീരത്തും നാളെ രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

Continue Reading

മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവ് മരിച്ചു

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു.അടിച്ചിൽ തൊട്ടി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ എന്ന 20 കാരനാണ് മരിച്ചത്. ആദിവാസി ഉന്നതികളോട് ചേർന്ന മേഖലയിൽ വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണ വില 70,000 കടന്നു

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണ വില 70,000 കടന്നു. ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ വില 70,160 രൂപയായി ഉയർന്നു. പവന് ഇന്ന് 200 രൂപയുടെ വർധിച്ചത്. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. ലോകവിപണിയിലും കഴിഞ്ഞ ദിവസം സ്വർണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്​പോട്ട് ഗോൾഡിന്റെ വില വെള്ളിയാഴ്ച 3200 ഡോളർ കടന്നു. രണ്ട് ശതമാനം വർധനയാണ് സ്​പോട്ട് ഗോൾഡിനുണ്ടായത്.

Continue Reading

ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്‌നല്‍ തടസ്സപ്പെട്ടു;ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ റെയില്‍വേ സിഗ്‌നല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഇന്ന് പുലര്‍ച്ചയാണ് സംഭവം ഉണ്ടായത്. ഒന്നര മണിക്കൂറോളം ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയുണ്ടായി. കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് തൃശ്ശൂരിലെത്തിയത് ഒന്നര മണിക്കൂറോളം വൈകിയാണ്. പുലര്‍ച്ച രണ്ടു മണിയോടെ സിഗ്‌നല്‍ പുനഃസ്ഥാപിച്ചതായാണ് ലഭിക്കുന്ന വിവരം.

Continue Reading

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിച്ച് റെയിൽവേ

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷത്തില്‍ 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയുന്നത്.മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സെഷന്‍ പുനസ്ഥാപിക്കണമെന്ന് പാര്‍ലമെന്റില്‍ നിരവധി തവണ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരോ യാത്രക്കാര്‍ക്കും ശരാശരി 46 ശതമാനം കണ്‍സെഷന്‍ നിലവില്‍ തന്നെ റെയില്‍വേ നല്‍കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു.60 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും […]

Continue Reading

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയുംജീവന് ഭീഷണിയാകും അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കും.സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും […]

Continue Reading

ആഡംബര കാറിന്റെ ഫാൻസി നമ്പർ ലേലത്തിൽ കിട്ടിയത് 46 ലക്ഷം രൂപയ്ക്ക്

കൊച്ചി :കൊച്ചിയിൽ ആഡംബര കാറിന്റെ ഫാൻസി നമ്പറിന് 46 ലക്ഷം രൂപയുടെ ലേലം. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പർ ലേലത്തിൽ പിടിച്ചത്. KL 07 DG 0001 എന്ന നമ്പർ 25 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസൺ ബാബു സ്വന്തമാക്കി. അഞ്ചുപേരാണ് ലേലത്തിൽ പങ്കെടുത്തത്. എറണാകുളം ആർടിഒയുടെ കീഴിൽ നടന്ന ഏറ്റവും ഉയർന്ന ലേലങ്ങളിൽ ഒന്നാണിത്. ലബോർഗിനിയുടെ ഉറൂസ് എന്ന […]

Continue Reading