വാഹനത്തിൽ ഡോ. ബിആർ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് കർണാടകയിൽ ദളിത് യുവാവിന് ക്രൂര മർദനം
ബെംഗളൂരു: വാഹനത്തിൽ ഡോ. ബിആർ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് കർണാടകയിൽ വിദ്യാർത്ഥിയായ ദളിത് യുവാവിനെ മർദനം. ശ്രീവര സ്വദേശി ദീപുവിനാണ് മർദനമേറ്റത്. ദീപുവും സുഹൃത്തും തുമകുരുവിലെ മുദ്ദനഹള്ളി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു സംഭവം. ശ്രീവാര ഗ്രാമത്തിലെ നിവാസിയായ ദീപു പാൽ ശേഖരിക്കാനായാണ് നരസിംഹ മൂർത്തിയോടൊപ്പം വാനിൽ സഞ്ചരിച്ചത്. വൈകീട്ട് ആറ് മണിയോടെ ചന്ദ്രശേഖർ, നരസിംഹരാജു എന്നിവർ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന വണ്ടി തടഞ്ഞ് നിർത്തി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
Continue Reading