വീടിന് തീപിടിച്ച് നാശനഷ്ടം;ബുള്ളറ്റും വീട്ടുപകരണങ്ങളുമടക്കം കത്തി നശിച്ചു

മാനന്തവാടി: മാനന്തവാടിയില്‍ വീടിന് തീപിടിച്ച് നാശനഷ്ടം. കാരയ്ക്കമല സ്വദേശി കുഞ്ഞുമോന്‍റെ വീടിനാണ് ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചു. അഗ്നിരക്ഷാ സേന എത്തുമ്പോഴേക്ക് തന്നെ വീടിന്‍റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് ബൈക്കും സോഫ സെറ്റ് അടക്കമുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചിരുന്നു.

Continue Reading

പാലക്കാട് ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം

പാലക്കാട്: കൊല്ലങ്കോട് പ്രവർത്തിക്കുന്ന ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം. ഐസിയുവിലുണ്ടായിരുന്ന എസിയുടെ ഷോട്ട് സർക്ക്യൂട്ട് കാരണമാണ് തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്ക്യൂട്ട് കാരണം എസി പൊട്ടിത്തെറിക്കുകയായിരുന്നു. തീപ്പിടുത്തത്തിൽ ആളപായമില്ല. രോഗികളെ സുരക്ഷിതരാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Continue Reading

ഇലക്ട്രിക് ലൈനിൽ തട്ടി ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊരട്ടി ചെറുവാളൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോൽ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്. ഇട റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം. നാട്ടുകാരും ഫയർഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തമാണ്    ഒഴിവായി. ചാലക്കുടിയിൽ നിന്നും അഗ്നി രക്ഷാസംഘമെത്തിയാണ് തീ അണച്ചത്.

Continue Reading

കണ്ണൂരിൽ കാറിന് തീപിടിച്ചു; പൂർണ്ണമായി കത്തിനശിച്ചു

കണ്ണൂർ പാൽ ചുരത്തിൽ കാറിന് തീപിടിച്ചു. കണ്ണൂരിലെ പേരാവൂരിൽ നിന്ന് വയനാട്ടിലേക്ക് പോകുന്ന കാറിനാണ് തീപിടിച്ചത്. പാൽചുരം രണ്ടാം വളവിൽ ബ്രേക്ക് പോയതിനെ തുടർന്ന് കാർ നിർത്തുകയായിരുന്നു. പിന്നാലെ ബോണറ്റിൽ നിന്ന് പുക ഉയർന് തീ പടർന്നു. ആളപായമില്ല, കാർ പൂർണമായും കത്തി നശിച്ചു.

Continue Reading

പാലക്കാട് പ്ലാസ്റ്റിക് മാലിന്യ സംസ്കരണകേന്ദ്രത്തിൽ വൻ തീപിടിത്തം

പാലക്കാട് : പാലക്കാട് നല്ലേപ്പിള്ളിയിൽ വൻ തീപിടിത്തം. നല്ലേപ്പിള്ളി വാര്യത്ത്ചള്ളയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത് . ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിറ്റൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീയണക്കാൻ ഇപ്പോഴും ശ്രമം തുടരുകയാണ്.

Continue Reading

മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

മലപ്പുറം: മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കോഡൂര്‍ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12ന് ഹരിത കര്‍മ്മ സേനയുടെ എട്ടു സ്ത്രീകള്‍ ഈ സമയം കേന്ദ്രത്തിലുണ്ടായിരുന്നു. മാലിന്യ കേന്ദ്രത്തിനകത്തേക്ക് പുറത്ത് നിന്ന് തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്.

Continue Reading

ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ചു വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Continue Reading

വൈക്കത്ത് വീടിന് തീപിടിച്ച് 75കാരിക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് 75കാരിക്ക് ദാരുണാന്ത്യം. ഇടയാഴം കൊല്ലന്താനത്ത് മേരി ആണ് മരിച്ചത്. അടുപ്പിൽനിന്ന് തീ പടർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍നിന്നു തീയും പുകയും ഉയരുന്നത് അയല്‍വാസികള്‍ കാണുകയും തുടർന്ന് തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവില്‍ വൈക്കം പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Continue Reading

പട്ടാമ്പിയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ സമഗ്രമായ അന്വേഷണം നടത്തും എന്ന് പട്ടാമ്പി പൊലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കല്‍ വീട്ടില്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും. ജപ്തി നടപടികള്‍ക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നല്‍കിയിരുന്നുവെന്ന ഷൊർണൂർ കോപ്പറേറ്റീവ് അർബൻ ബാങ്ക് അധികൃതരുടെ വിശദീകരണവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കും. തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളില്‍ നിന്നും പട്ടാമ്പി പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. തൃശൂർ മെഡിക്കല്‍ കോളജ് […]

Continue Reading

സന്ധ്യാ വിളക്കിൽ നിന്ന് തീ പടർന്നു പിടിച്ചു ; ആലപ്പുഴയിൽ വീട് കത്തിനശിച്ചു

ചാരുംമൂട്: സന്ധ്യാ വിളക്കിൽ നിന്ന് തീ പടർന്നു. ആലപ്പുഴയിൽ വീട് കത്തിനശിച്ചു. ഗ്യാസ് കുറ്റി മാറ്റാനായതിനാൽ ഒഴിവായത് വൻ ദുരന്തം. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടിൽ രാജുവിന്റെ വീടാണ് തീപിടിച്ച് നശിച്ചത്. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.സന്ധ്യാവിളക്ക് കത്തിച്ച ശേഷം രാജു പടനിലത്തിനു പോയപ്പോളാണ് തീപിടുത്തമുണ്ടായത്.

Continue Reading