കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

തൊടുപുഴ: ഇടുക്കിയിൽ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം.നിരവധി പേര്‍ക്ക് പരികേറ്റു. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.വാഗമണ്‍ ഡിസി കോളേജിന്റെ ബസാണ് അപകടത്തിൽ പെട്ടത്.വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.

Continue Reading

ഇടുക്കിയിൽ ഒരു വീട്ടിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം വീട്ടിൽ സജീവ് (35), ഭാര്യ രേഷ്മ (30), നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Continue Reading

ആവേശക്കാഴ്ചകളൊരുക്കി വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

ഇടുക്കി: വാ​ഗമണ്ണിൽ ആവേശക്കാഴ്ചകളൊരുക്കി വാഗമണ്‍ ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് മത്സരങ്ങള്‍. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും സംയുക്തമായിട്ടാണ് ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പതിനൊന്ന് വിദേശ രാജ്യങ്ങളില്‍ നിന്നായി 49 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. മൊത്തം 15 വിദേശ താരങ്ങളും മത്സരത്തില്‍ പങ്കെടുക്കും.

Continue Reading

ഇടുക്കി നെടുങ്കണ്ടത്ത് 35 കാരി മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്തിനു സമീപം അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതി (35) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രിയിൽ മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. ശേഷം രാവിലെയാണ് സരസ്വതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

ഇടുക്കിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി

അടിമാലി: ഇടുക്കിയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് പിടികൂടി. അടിമാലി ഇരുമ്പുപാലം കരയിൽ അനൂപ് (30) ആണ് പിടിയിലായത്. 39 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെടുത്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി മിഥിൻലാലും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത്.

Continue Reading

തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജിവച്ചു. കൈക്കൂലി കേസിൽ പ്രതിയായതോടെ സനീഷിനുള്ള പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചിരുന്നു. ചെയര്‍മാനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന ആവിശ്വാസ പ്രമേയം മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം. യു.ഡി.എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍.ഡി.എഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കുമ്മംകല്ല് ബി.ടി.എം. എല്‍.പി.സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ […]

Continue Reading

ഇടുക്കി ജില്ലയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതായി പരാതി

ഇടുക്കി: ജില്ലയിലെ വനമേഖലയിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. നേര്യമംഗലം വാളറ ഭാഗത്താണ് മാലിന്യം തള്ളുന്നത്. ഇതിനെ തുടർന്ന് വനമേഖലയോട് ചേർന്നുള്ള പാതയോരങ്ങളിലും,ദേവിയാർ പുഴയിലും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. എന്നാൽ ഇത് തടയാൻ പഞ്ചായത്തും വനം വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Continue Reading

ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇടുക്കി: ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ കളക്ടറുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. ദേവികുളം ഉടുമ്പൻചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാസം 14 നാണ് ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സിപിഐ നേതാവ് ഭീഷണിപ്പെടുത്തിയത്. മൂന്നാർ കേസുകൾ പരിഗണിക്കവേ അമിക്വസ് ക്യൂറിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

Continue Reading