മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സെബിൻ ടോമി. കഴിഞ്ഞ ദിവസമാണ് സെബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

അജ്ഞാതവാഹനമിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: ചിങ്ങവനം എംസി റോഡിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. വാഹനാപകടത്തെ തുടർന്ന് റോഡിൽ കിടന്ന് രക്തം വാർന്നായിരുന്നു മരണമെന്ന് പൊലീസ് വ്യക്തമാക്കി. മരണപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചില്ല. ഇയാളുടെ ശരീരത്തിലൂടെ മറ്റ് വാഹനങ്ങളും കയറിപ്പോയിട്ടുണ്ട് എന്നും പൊലീസ് പറയുന്നു.നാട്ടുകാരാണ് റോഡിൽ മൃതദേഹം കിടക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

ഗില്ലൻബാരെ സിൻഡ്രോം:മരണസംഖ്യ ഏഴായി

ദില്ലി: പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെയാണ് മരിച്ചത്.ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Continue Reading

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 കാരൻ മരിച്ചു

ആലപ്പുഴ: ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.

Continue Reading

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരൻ മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരിച്ചത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കോട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

കർണാടകയിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു

ബെം​ഗളൂരു; കർണാടകയിലെ ചാമരാജന​ഗർ ജില്ലയിൽ കാത് കുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ​ഗുണ്ടൽപേട്ട് താലൂക്കിലെ ഹം​ഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആൺ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് മരണ കാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നത്.​ഗുണ്ടൽപേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് കാതുകുത്താനായി കുഞ്ഞിന് അനസ്തേഷ്യ നൽകിയത്.

Continue Reading

ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ചു വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Continue Reading

ഓടുന്ന ബസിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം എടക്കരയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടൻ മറിയുമ്മ (62) ആണ് മരിച്ചത്. ഡോർ അടക്കാതെയായിരുന്നു ബസ് യാത്ര നടത്തിയിരുന്നത്. നെല്ലിക്കുത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന കിസാൻ ബസിന്റെ തുറന്ന് കിടക്കുന്ന ഡോർ വഴി മറിയുമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അപകടം.

Continue Reading

മഹാകുംഭ മേളയിൽ തിരക്കിൽപ്പെട്ട് 30 പേർ മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം

പ്രയാഗ്‌രാജ്: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തത്തിലെ ജുഡീഷ്യൽ അന്വേഷണ സമിതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും. മൂന്നംഗ സംഘം ഇന്ന് പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കൂടാതെ പൊലീസും സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം നടത്തും. ദുരന്തം വലിയ പാഠമാണെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രതികരണം. ഉന്നത ഉദ്യോഗസ്ഥരോട് കുംഭമേള നഗരി സന്ദർശിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്തർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി നടപടികൾ എടുക്കണം. […]

Continue Reading

പാലക്കാട് ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

പാലക്കാട് : പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കാഞ്ഞിര കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം തോറും ആചാരങ്ങൾ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading