ബന്ധുവീട്ടിലേക്ക് നടന്നുപോയ വയോധികൻ സൂര്യാഘാതമേറ്റ് മരിച്ചു

കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് 92 വയസ്സുകാരൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം സംഭവിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു

Continue Reading

മക്കളുടെ മർദ്ദനത്തിൽ അച്ഛന് ദാരുണാന്ത്യം

പാലക്കാട്: മക്കളുടെ മർദനത്തിൽ അട്ടപ്പാടിയിൽ അച്ഛന് ദാരുണാന്ത്യം. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം ഉണ്ടായത്. 56കാരനായ ഈശ്വരനാണ് മരിച്ചത്.ഈശ്വരന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് അടിച്ചുകൊലപ്പെടുത്തിയത്. അച്ഛനെ മക്കള്‍ ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു  സംഭവംഉണ്ടായത്.

Continue Reading

കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കിണർ വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളികളിൽ ഒരാൾ മരിച്ചു. പത്തനംതിട്ട മേക്കൊഴൂർ പഞ്ചായത്ത്‌ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. മലയാലപ്പുഴ സ്വദേശി രഘുവാണ് മരിച്ചത്. വേലായുധൻ എന്ന തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്.

Continue Reading

ആലത്തൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം

പാലക്കാട്: ആലത്തൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിൽ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം കിഴക്കേത്തറ കണ്ണൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:15 നാണ് സംഭവം. വെനിലാപുരം കിഴക്കേത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പെട്ടിക്കടയിൽ ചായ കച്ചവടം നടത്തുന്ന ആളാണ് കണ്ണൻ. ഇന്ന് കാലത്ത് ഇദ്ദേഹം പെട്ടിക്കടയ്ക്ക് മുൻപിൽ നിൽക്കുന്ന സമയത്താണ് അപകടം. ആലത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കണ്ണനെ ഇടിച്ച ശേഷം പെട്ടിക്കടയും തകർന്നു. ഓടിക്കൂടിയ […]

Continue Reading

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം ; ഒരു മരണം

തിരുവനന്തപുരം: വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വർക്കല വട്ടപ്ലാമൂട് ഐടിഐ ജംഗ്ഷനിൽ വെച്ച്  ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. എതിർ ദിശയിൽ നിന്നും വന്ന രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിചായിരുന്നു അപകടം. വർക്കല ചെറുകുന്നം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ 25 വയസുള്ള മുഹമ്മദ് റാസി ആണ് മരിച്ചത്. വട്ടപ്ലാമൂട് സ്വദേശികളായ അഭിജിത്ത്(22) അമൽ(21) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

വീട്ടിലെ വിറകുപുരയില്‍ നിന്ന് പാമ്പ് കടിയേറ്റ് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

പള്ളിപ്പെരുന്നാളിനിടെ നാല് പേര്‍ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയില്‍ നാല് പേര്‍ ഷോക്കേറ്റ് മരിച്ചു. കോണിയില്‍ നിന്ന് ജോലി ചെയ്തിരുന്ന വിജയന്‍ ( 52 ), ദസ്തസ് (35), ശോഭന്‍ (45), മതന്‍ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജില്‍.കന്യാകുമാരിയിലെ പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികള്‍ക്കിടെയാണ് അപകടം ഉണ്ടായത്.

Continue Reading

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാറോലക്കുന്ന് സ്വദേശി ഇക്ബാലിന്‍റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണപെട്ടത്. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.

Continue Reading

പത്തനംതിട്ടയില്‍ ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പത്തനംതിട്ട: ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര സ്വദേശി മരിച്ചു. ആര്‍പ്പൂക്കര തിനാക്കുഴി ഷാജി(ജോര്‍ജ് കുട്ടി-56)യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതിന് ആര്‍പ്പൂക്കര കസ്തൂര്‍ബായ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം ഉണ്ടായത്.

Continue Reading

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെ ആണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം ഉണ്ടായത്.ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading