എറണാകുളത്ത് രണ്ടര വയസുകാരി വെള്ളത്തിൽ വീണു മരിച്ചു

കൊച്ചി: വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം ഉണ്ടായത്. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പറവൂർ വടക്കേക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Continue Reading

ചായ കുടിച്ചു കൊണ്ടിരിക്കെ ആറു വയസുകാരി കുഴഞ്ഞു വീണു മരിച്ചു

പാലാ.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും.മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) അന്തരിച്ചു.പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്.  ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പി മുതുതലയിൽ പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മുതുതല കൊട്ടിയാട്ടുപറമ്പിൽ വേലായുധനാണ് (75) മരിച്ചത്. ഇന്ന് വൈകിട്ട് 5മണിക്കായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Continue Reading

സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തികൊന്നു

കൊല്ലം: ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (30) മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഇതിനിടെയാണ് മിന്നലേറ്റത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

എറണാകുളത്ത് ബസുകൾക്ക് ഇടയിൽ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം മേനക ജങ്ഷനില്‍ ബസുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരം.തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.

Continue Reading

അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു

തൃശ്ശൂര്‍: അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി നഗരസഭ കൗണ്‍സിലറായ എ വി രഘുവിൻ്റെ അമ്മ വിജയമ്മ വേലായുധനാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വെെകിട്ട് നാല് മണിയോടെയാണ് 70 വയസ്സുകാരി വിജയമ്മ വേലായുധന് ഇടിമിന്നലേറ്റത്. കനത്ത മഴയും ഇടിമിന്നലും വരുന്നത് കണ്ട് വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന തുണി എടുക്കാൻ പോയപ്പോഴാണ് വയോധികക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ വിജയമ്മയെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

പാലക്കാട് ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിട്ടിയിൽ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം സംഭവിച്ചത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍.

Continue Reading

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 11ഓടെയാണ് മരണം.

Continue Reading