ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രൊജക്റ്റ് മാനേജർ, എൻജിനീയർമാർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. നിർമാണ സ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ ഇവർ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഉദ്യോ​ഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടില്ലെന്നും മൊബൈൽ ഫോണിലൂടെയായിരുന്നു തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണം പൂ‍ർത്തിയാവുന്നത് വരെ ഇവരെ സസ്പെൻഡ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഈ മാസം മൂന്നിനായിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ […]

Continue Reading

ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് അറസ്റ്റിലായത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. ഇന്നലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Continue Reading

പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിലെ ബാത്ത് റൂമിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണ് അപകടം

ആലപ്പുഴ : ആലപ്പുഴയിലും സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം. പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിലെ ബാത്ത് റൂമിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീവ് അപകടത്തിൽ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു രാജീവും സഹപ്രവർത്തകരും. ഈ സമയത്താണ് അപകടമുണ്ടായത്.

Continue Reading

ആലപ്പുഴയിൽ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്ന് വെച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്ന് വെച്ചു. കരുവാറ്റ ദീപ ആശുപത്രിയിലാണ് സംഭവം. ആഗസ്റ്റ് രണ്ടിനായിരുന്നു ശസ്ത്രക്രിയ. പൊത്തപ്പള്ളി സ്വദേശി നീതുവിന്റെ വയറ്റിലാണ് കത്രിക വെച്ച് തുന്നിചേർത്തത്. ശസ്ത്രക്രിയ നടത്തിയ ഡോ. വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. കത്രിക കുടുങ്ങിയതിനെ തുടർന്ന് യുവതിയുടെ ചെറുകുടലിന്റെ 8 സെ.മീറ്റർ മുറിച്ച് നീക്കി. യുവതിയുടെ ഭർത്താവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.

Continue Reading

ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

ആലപ്പുഴ: ആലപ്പുഴ കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പത്തോളം കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്. ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ എത്തിയത്. അതേസമയം, കുട്ടികൾ എന്ത് ഭക്ഷണമാണ് കഴിച്ചതെന്നുൾപ്പെടെയുള്ള വിവരം പുറത്തുവരുന്നേയുള്ളൂ.

Continue Reading

സൂര്യകവി ഡോ: ജയദേവന് വാല്മീകി പുരസ്കാരം

ആലപ്പുഴ : കഴിഞ്ഞ പത്ത് വർഷമായി ദിവസേന സൂര്യകവിതയെഴുതുന്ന ചെങ്ങന്നൂർ വെണ്മണി കൊച്ചുനെടുമ്പുറത്ത് ഡോ: ജയദേവനെ കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ വാല്മീകി പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ഈ മാസം 23 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പുരസ്കാരം നല്കി ആദരിക്കും.2021ൽ ഒരു വിഷയത്തിൽ ഏറ്റവും കൂടുതൽ കവിതകൾ എഴുതിയതിനു യൂണിവേഴ്സൽ റെക്കോർഡ് ഫോറം […]

Continue Reading

ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവ്, കോഴി വളർത്തലിന് നിരോധനം ഏർപ്പെടുത്തിയേക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവ്, കോഴി വളർത്തലിന് നിരോധനം ഏർപ്പെടുത്തിയേക്കും. ജില്ലയിൽ പുതിയ ബാച്ചുകളുടെ ഇറക്കുമതി പൂർണമായി നിരോധിച്ചു. ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര- സംസ്ഥാന സമിതികളുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിഷയത്തിൽ സംബന്ധിച്ച് കേന്ദ്രമൃഗസംരക്ഷണ വകുപ്പുമായി മന്ത്രി ജെ. ചിഞ്ചുറാണി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ബാച്ചുകളുടെ ഇറക്കുമതിക്ക് ആലപ്പുഴ ജില്ല കൂടാതെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകളിലും നിരോധനമുണ്ട്. പത്തനംതിട്ട […]

Continue Reading

ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീണ് പെണ്‍കുട്ടി മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ പെണ്‍കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു. ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കരീലകുളങ്ങരയിലാണ് സംഭവം. പത്തിയൂര്‍ സ്വദേസി സ്നേഹ പ്രസാദ് (18) ആണ് മരിച്ചത്. കുളത്തിന്‍റെ സൈഡിലിരുന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

Continue Reading