പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പി മുതുതലയിൽ പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മുതുതല കൊട്ടിയാട്ടുപറമ്പിൽ വേലായുധനാണ് (75) മരിച്ചത്. ഇന്ന് വൈകിട്ട് 5മണിക്കായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Continue Reading

തച്ചമ്പാറയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു

മണ്ണാർക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. ഇസാഫ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന, ചൂരിയോട് സ്വദേശിയായ ശാന്ത കൃഷ്ണൻ (55) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്ക്കൂട്ടിയും ലോറിയും തമ്മിലിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

Continue Reading

സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ ദേശീയപാത 766ൽ താമരശ്ശേരി അമ്പായത്തോട് ആണ് അപകടമുണ്ടായത്.മാവിന്‍റെ കൊമ്പ് റോഡിലേക്ക് ഒ‍ടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ പറിച്ചു കൊണ്ടിരിക്കെയാണ് കെഎസ്ആര്‍ടിസി ബസ് എത്തിയത്. ഇവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) […]

Continue Reading

14കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; നാല് കുട്ടികൾക്ക് പരിക്ക്‌

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന 14കാരനടക്കം നാല് കുട്ടികൾക്ക് പരിക്കേറ്റു. കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികൾ നാട്ടുകാരോട് പറഞ്ഞത്. പൊലീസും മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ നടപടി തുടങ്ങി.

Continue Reading

നിയന്ത്രണം നഷ്ടപെട്ട കാർ പഞ്ചായത്തോഫീസിലേക്ക് ഇടിച്ചുകയറി അപകടം;ദമ്പതികൾക്ക് പരിക്ക് 

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ കാറപകടത്തിൽ ദമ്പതികൾക്ക് പരികേറ്റു. കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. പുൽപ്പളളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്ക്. പേരാവൂരിൽ നിന്ന് പുൽപ്പളളിയിലേക്കുളള യാത്രക്കിടെ നിയന്ത്രണം വിട്ട് ഓഫീസിന്‍റെ ഗേറ്റ് തകർത്ത കാർ കിണറിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു. ഇരുവരെയും    കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിൽ ഇടിച്ച് അപകടം

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല റൂട്ടിൽ ഇലന്തൂരിൽ ബ്ലോക്ക് പടിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം. കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

എറണാകുളത്ത് ബസുകൾക്ക് ഇടയിൽ പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം മേനക ജങ്ഷനില്‍ ബസുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികരില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരം.തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.

Continue Reading

പാലക്കാട് ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിട്ടിയിൽ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം സംഭവിച്ചത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍.

Continue Reading

എറണാകുളത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം

എറണാകുളം: എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐ.ടി.സിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading