പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി സ്വീകരിച്ചത്. സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയചിടുണ്ട്.
പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ
