തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങിയെന്ന വിവാദത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ ഹാരിസ് മറുപടിയിൽ വ്യക്തമാക്കി.ആശുപത്രിയിൽ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണം തന്റേതല്ലെന്നും, അത് മറ്റൊരു ഡോക്ടർ സ്വന്തമായി വാങ്ങിയതാണെന്നും ഡോ.ഹാരിസ് ഹസൻ അറിയിച്ചു. ഉപകരണങ്ങളുടെ ക്ഷാമം സംബന്ധിച്ച് അധികൃതരെ മുൻപ് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.സർവീസ് ചട്ടലംഘനം ഉണ്ടായെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നതായും ഡോക്ടർ മറുപടിയിൽ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഡോക്ടറുടെ വിശദീകരണം.
ശസ്ത്രക്രിയ മുടങ്ങിയതിൽ തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്ന് ഡോ. ഹാരിസ് ഹസൻ
