ഗവണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞുവെക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ബില്ലുകൾ തടയുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. നിയമസഭയുമായി ആശയ വിനിമയം വേണം. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ്. ചർച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാം.ബില്ലുകൾ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യണം. ബില്ലുകൾ തിരിച്ചടക്കാൻ ഗവർണർക്ക് ബാധ്യത ഉണ്ട്. ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും സുപ്രീം കോടതി. വിവേചനാധികാരം എന്തൊക്കെയെന്ന് ഭരണഘടന പറയുന്നുണ്ട്. അനിയന്ത്രിതമായി ബില്ലുകൾ പിടിച്ചു വെച്ചാൽ കോടതിയെ സമീപിക്കാമെന്നും സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ഗവണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞുവെക്കരുത്, സുപ്രധാന വിധിയുമായി സുപ്രീം കോടതി
