‘സഞ്ചാര്‍ സാഥി’ ആപ്പിലെ നിര്‍ദേശം അടിയന്തിരമായി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യക്ക് കത്ത് നല്‍കി.എല്ലാ പൗരന്മാരെയും കേന്ദ്രത്തിൻ്റെ നിരീക്ഷണ വലയത്തിലാക്കാനുള്ള ശ്രമമാണെന്നും സ്വകാര്യത, ജനാധിപത്യം എന്നിവയ്ക്ക് ഏൽക്കുന്ന കനത്ത പ്രഹരമാണ് സഞ്ചാര്‍ സാഥി ആപ്പിലൂടെ ഉണ്ടാകുക എന്നും എംപി പറഞ്ഞു. മാത്രമല്ല ആപ്പിന്റെ ഭാഗമായി നടത്തുന്ന ഡാറ്റ ശേഖരണം അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷവും തുടരുമെന്നതില്‍ ആശങ്കയുണ്ടെന്നും എംപി കത്തിൽ പറയുന്നു. കൂടാതെ സിം ടു ഡിവൈസ് നിര്‍ദേശം പൗരന്മാരുടെ ആശയവിനിമയത്തിന് മേലുള്ള കടന്നകയറ്റമാണെന്നും സിം-ടു-ഡിവൈസ് ബൈന്‍ഡിംങ് നിയന്ത്രണം പിന്‍വലിക്കണമെന്നും എം പി പറഞ്ഞു. വിഷയത്തില്‍ ഉചിതമായ മറുപടി നല്‍കണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
‘സഞ്ചാര്‍ സാഥി’ ആപ്പിലെ നിര്‍ദേശം അടിയന്തിരമായി പുനഃപരിശോധിക്കണം
