ശബരിമലയിലെ സ്വർണ്ണ മോഷണം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കും

ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും എന്നും ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.സ്വർണ്ണപ്പാളി വിവാ​​ദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷം നടത്തിയ സമരം കേരളത്തിൽ ഇതിനുമുമ്പ് ഈ രീതിയിൽ നടന്നിട്ടില്ല. പലതരത്തിലുള്ള പാർലമെന്ററി പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സ്പീക്കറെ സഭയുടെ ദൃശ്യത്തിൽ നിന്ന് മറച്ചുപിടിക്കുന്ന പ്രവർത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തുന്നതായി ഇതുവരെ കണ്ടിട്ടില്ല. അതിൽ നിന്നെല്ലാം വേറിട്ട നടപടി ഉണ്ടായപ്പോൾ സ്പീക്കർ സ്വീകരിച്ചത് അവരുമായി ചർച്ച ചെയ്യാമെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *