കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു പറഞ്ഞത്. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായിരുന്നു നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതി.
സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി മെമ്മു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.