പേട്രിയറ്റിൻ്റെ ചിത്രീകരണത്തിനായി യു കെയിലെത്തി നടൻ മമ്മൂട്ടി. കുടുംബസമേതം എത്തിയ താരത്തെ, അദ്ദേഹത്തിൻ്റെ സുഹൃത്തും പേട്രിയറ്റിൻ്റെ നിർമാതാക്കളില്‍ ഒരാളും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയും ധോണി ആപ്പിൻ്റെ സ്ഥാപകനുമായ അഡ്വ. സുബാഷ് ജോർജ് മാനുവലാണ് സ്വീകരിച്ചത്.മമ്മൂട്ടിക്ക് അത്യുജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. അടുത്ത ചില ദിവസങ്ങൾ കുടുംബസമേതം ലണ്ടനില്‍ ചെലവഴിച്ചശേഷം ഈ ആഴ്ചയുടെ അവസാനത്തോടെ ഷൂട്ടിങ്ങിന് പ്രവേശിക്കും. മമ്മൂട്ടി, അഡ്വ. സുബാഷ് ജോർജ് മാനുവലിൻ്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു.
പേട്രിയറ്റിൻ്റെ ചിത്രീകരണം ഇനി യു കെയില്‍
