പാലക്കാട് : പാലക്കാട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറിൽ വെച്ചാണ് ചുമതലയേറ്റെടുത്തത്. ജി.പ്രിയങ്ക എറണാകുളം ജില്ലാ കലക്ടറായി സ്ഥലം മാറിപ്പോകുന്നതിനെ തുടർന്നാണ് മാധവിക്കുട്ടി പാലക്കാട്ടെ കളക്ടറാവുന്നത്. പാലക്കാട് ജില്ലയുടെ വികസനമാണ് പ്രധാന ലക്ഷ്യമെന്നും, കൃഷി, വ്യവസായം, ആദിവാസി മേഖല എന്നിവയുടെ വികസനത്തിന് പ്രാധാന്യം നൽകും എന്നും എം.എസ്.മാധവിക്കുട്ടി ഐഎഎസ് പറഞ്ഞു. മുസൂറിയിലെ ഐ.എ.എസ് അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കേരള കേഡറിൽ ജോലിയിൽ പ്രവേശിക്കുന്ന 2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് എം.എസ്. മാധവിക്കുട്ടി
പാലക്കാട് ഇനി പുതിയ കളക്ടർ
