തൃശൂർ: കൊടുങ്ങല്ലൂരിൽ ആലപ്പുഴ സ്വദേശി അതിക്രൂര മർദനമേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്തിയ സംഭവത്തിൽ വഴിത്തിരിവ്. സുദർശന് പരിക്കേറ്റത് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ സഹ അന്തേവാസിയുടെ അതിക്രൂര മർദനത്തിലാണെന്ന് പൊലീസ് കണ്ടെത്തി. പരിക്കേറ്റ ആളെ ചികിത്സ നൽകാൻ പോലും തയ്യാറാവാതെ അഗതിമന്ദിരം അധികൃതർ കൊടുങ്ങല്ലൂരിൽ എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു എന്നും പൊലീസ് കണ്ടെത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ ലഭിച്ചത്.
കൊടുങ്ങല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന് മർദനമേറ്റത് കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വെച്ച്; ചികിത്സ പോലും നൽകാതെ ഉപേക്ഷിച്ചതായി കണ്ടെത്തൽ
