ഇടുക്കി നേഴ്‌സിങ് കോളജുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരു യോഗവും വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും പാർട്ടി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. പി ടി എ പ്രസിഡന്റും വിദ്യാര്‍ഥികളുമാണ് ഓഫീസില്‍ വന്ന് കാണാന്‍ സമയം ചോദിച്ചത്. അതുപ്രകാരം സമയം കൊടുക്കുകയും അവര്‍ വന്നു കാണുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.നഴ്‌സിങ് കോളജിന് പുതിയ കെട്ടിടം പണിയുന്നതിന് 13 കോടി രൂപയും നാലര ഏക്കര്‍ സ്ഥലവും സര്‍ക്കാരില്‍ നിന്ന് അനുവദിപ്പിച്ചിട്ടുണ്ട്. കോളേജ് ഇവിടെ കൊണ്ടുവരാനും നിലനിര്‍ത്താനുമാണ് ശ്രമിച്ചിട്ടുള്ളത്. വ്യാജപ്രചാരണങ്ങള്‍ക്കും സമരത്തിനും പിന്നില്‍ കോളജ് ഇവിടെ നിന്നും മാറ്റാന്‍ ശ്രമിക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി നഴ്‌സിങ് കോളജുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പച്ചക്കള്ളം എന്ന് സി വി വര്‍ഗീസ്
