കോട്ടയം: ലോക ഹൃദയദിനം ജില്ലാതല പരിപാടി ഉദ്ഘാടനം തിങ്കളാഴ്ച (സെപ്റ്റംബർ 29 )രാവിലെ 9.30 ന് കോട്ടയം മെഡിക്കൽ കോളജിൽ ജില്ലാ കലക്ടർ ചേതൻ കുമാർ മീണ നിർവഹിക്കും. കാർഡിയോളജി പുതിയ ബ്ലോക്കിൽ നടക്കുന്ന പരിപാടിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് പുന്നൂസ് അധ്യക്ഷത വഹിക്കും.ഹൃദയാഘാതമുണ്ടാകുന്ന സാഹചര്യങ്ങളിൽ ആദ്യമായി പ്രതികരിക്കുന്നവരെ സജ്ജരാക്കുന്നതിനായി കാർഡിയോ പൾമണറി റെസസിറ്റേഷനിൽ (സി.പി.ആർ) പ്രായോഗിക പരിശീലനം പരിപാടിയുടെ ഭാഗമായി നൽകും.മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗവും, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ മിഷൻ എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാമെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ സന്ദേശം നൽകും.
ലോക ഹൃദയ ദിനം – ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച
