കാട്ടുപന്നിയുടെ അക്രമണത്തിൽസ്ത്രീയ്ക്ക് പരുക്ക്

പീരുമേട് :പാമ്പനാർ സേവനാലയം വളവിൽ വീട്ടിൽ ഫ്രാൻസിസ് (മാതാ വാച്ച് ഹൗസ് പാമ്പനാർ )ന്റെ ഭാര്യ ജെസ്സി ഫ്രാൻസിസിനാണ് കാട്ടുപനിയുടെ ആക്രമണത്തിൽ പരിക്കേറ്റത് ഇന്നലെ രാവിലെ 6:30നായിരുന്നു സംഭവം. പാമ്പനാർ തിരുഹൃദയപഴയ ദേവാലയത്തിന് സമീപമo കാട്ടുപന്നി രാവിലെ ജെസ്സി ദേവാലയത്തിലേക്ക് വരും വഴി അക്രമിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കുപറ്റിയ ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *