പാലക്കാട്: പരസ്യ സംവാദത്തിനുണ്ടോയെന്ന തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് യുഡിഎഫ് സ്ഥാനാർഥി വി ടി ബൽറാം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിൽ രാജേഷുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാം പറഞ്ഞത്. പരസ്യ സംവാദമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വെല്ലുവിളി എറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് ബൽറാമും രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്തത്.
സംവാദത്തിന് റെഡി; എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം
