ലോക യുവജന നൈപുണ്യ ദിനം ആഘോഷിച്ചു…

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ കീഴിൽ വിഴിഞ്ഞത്ത്‌ പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക യുവജന നൈപുണ്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അദാനി വിഴിഞ്ഞം തുറമുഖം കമ്പനിയിലെ കോർപ്പറേറ്റ് ഹെഡ് ആയ ഡോ. അനിൽ ബാലകൃഷ്ണൻ, ഹ്യൂമൻ റിസോഴ്സ് ഹെഡ് ആയ ദീപേഷ്, അദാനി ഫൌണ്ടേഷൻ വിഴിഞ്ഞം ഹെഡ് ആയ സെബാസ്റ്റ്യൻ ബ്രിട്ടോ എന്നിവർ മുഖ്യ അതിഥികളായ പരിപാടിയിൽ അദാനി ഫൌണ്ടേഷൻ വിഴിഞ്ഞം ടീം അംഗങ്ങൾ അസാപ് കേരളയുടെ വിഴിഞ്ഞം ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്തു.. പ്രസ്തുത ആഘോഷ പരിപാടിയുടെ ഭാഗമായി ഈ അധ്യയന വർഷം ആരംഭിച്ച നൈപുണ്യ പരിശീലന പരിപാടികളായ നഴ്സിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി വിത്ത്‌ ഓഫീസ് ഓട്ടോമാഷൻ, ബ്യൂട്ടി തെറാപ്പിസ്റ്റ്, ഹെയർ സ്റ്റൈലിസ്റ്റ്, സെൽഫ് എംപ്ലോയീഡ് ടൈലർ, വെയർഹൗസ് എക്സിക്യൂട്ടീവ് എന്നിവയുടെ ഔദ്യോഗിക ഉത്ഘടനവും നടന്നു. കൂടാതെ പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് കിറ്റുകളുടെ വിതരണവും വീശിഷ്ട്ട വ്യക്തികൾ നിർവഹിച്ചു.യുവജന നൈപുണ്യ ദിനത്തിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്‌ തന്നെ സ്കൂൾ കോളേജ് പാഠനകാലത്ത് കായിക മത്സരങ്ങളിൽ ജില്ല-സംസ്ഥാനം-ദേശീയ തലത്തിലും വിജയം കരസ്തമാക്കിയ ചുണക്കുട്ടികളെ ആദരിക്കുകയും ചെയ്തു. തുടർന്ന് വിഴിഞ്ഞം കേന്ദ്രീകരിച്ച് അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ നടത്തിവരുന്ന നൈപുണ്യ പരിശീലനങ്ങളിലൂടെ ഒരു ജീവിത വരുമാനത്തിലേക്ക് പ്രവേശിച്ച കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും കഴിഞ്ഞ വർഷം എഞ്ചിനീയറിംഗ് ഫൈനൽ വർഷം പഠിച്ചുവന്ന കുട്ടികൾ പൂർത്തിയാക്കിയ പ്രൊജക്റ്റ്‌ വർക്കിന്റെ വീഡിയോ അവതരണവും നടന്നു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിലെ സ്റ്റാഫ്‌ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *