റീൽസ് വൈറൽ ആവാൻ അച്ഛനെ ചാക്കിൽ കെട്ടി കൊറിയർ ചെയ്ത യുവതിയും കുടുംബവും അറസ്റ്റിൽ

റീൽസ് ചിത്രീകരണത്തിനായി സ്വന്തം വൃദ്ധനായ പിതാവിനെ ചാക്കിൽ കെട്ടി കൊറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പൊലീസിന്റെ പിടിയിലായി എന്നാണ് ലഭിക്കുന്ന വിവരം.ചൊവ്വാഴ്ച വൈലിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കൊറിയർ ഓഫീസിലാണ് വിചിത്ര സംഭവം ഉണ്ടായത്. വലിയ ഒരു പൊതിയുമായി യുവതി, ഭർത്താവ്, അമ്മ, സഹോദരൻ എന്നിവരടങ്ങിയ കുടുംബം ഓഫിസിലെത്തി. പൊതിയിലുളള വസ്തു എന്താണെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നി പൊതി തുറന്നപ്പോഴാണ് അകത്ത് യുവതിയുടെ പിതാവിനെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *