ചെന്നൈ: വിജയ്‌യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ 6 കുട്ടികളും. 12 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു.കരൂര്‍ മെഡിക്കല്‍ സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. 12 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേര്‍ വിവിധയിടങ്ങളിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കാനാണ് സാധ്യത.
വിജയ്‌ക്കെതിരെ കേസെടുത്തേക്കും; മരണസംഖ്യ 36 കടന്നു
