പരപ്പനങ്ങാടി: ബി.ഇ.എം. ഹയർസെക്കണ്ടറി സ്കൂളിൽ വിക്ടറി സെലിബ്രേഷൻ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളും, യു.എസ്.എസ്. വിജയികളും ചടങ്ങിൽ ആദരിക്കപ്പെട്ടു.പരപ്പനങ്ങാടി നഗരസഭ കൗൺസിലർ തുടിശ്ശേരി കാർത്തികേയൻ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ഡോക്ടറേറ്റ് നേടിയ പൂർവ്വവിദ്യാർത്ഥിയും, പി.എസ്.എം.ഒ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മുഹമ്മദ് ഹസീബ് ചടങ്ങിൽ ആദരിക്കപ്പെട്ടു.ബി.ഇ.എം. സ്കൂളുകളുടെ കോർപറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ മുഖ്യാതിഥിയായിരുന്നു.

ലോക്കൽ മാനേജർ ശ്രീ ജോർജ് തോമസ്, ഹയർസെക്കണ്ടറി പ്രിൻസിപ്പൾ ശ്രീമതി സുവർണലത ഗോഡ്കർ, ഒ.എസ്.എ. പ്രസിഡൻ്റ് ശ്രീ അരവിന്ദൻ, ശ്രീ നൗഫൽ ഇല്യൻ,പി.ടി.എ. പ്രസിഡൻ്റ് ശ്രീ നിയാസ് പി. മുരളി,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആൻസി ജോർജ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിപ്സൺ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് അബ്ദുൽ നാസർ മൂർക്കോത്ത് എന്നിവർ പ്രസംഗിച്ചു.