വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഡയറക്ടർമാരുടെ നിലവിലുള്ള പദവി തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിലെ വിധി ന്യായത്തിൽ ഗുരുതര പിശകുണ്ടെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.എന്നാൽ ഈ ഉത്തരവ് അന്തിമ വിധിയല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *