കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസില്‍ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്. കണ്ണൂരിലെ പ്രതിഷേധത്തിനിടെയായിരുന്നു വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസില്‍ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യമില്ല
