തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ് സംബന്ധിച്ച പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സുമയ്യയ്ക്ക് അനുകൂലമായ നടപടികള്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം വിഷയത്തിൽ ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ആരോഗ്യമന്ത്രി സമ്മതിച്ചു. ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നതെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. കാട്ടാക്കട സ്വദേശിനിയായ യുവതി ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് രണ്ട് വര്‍ഷക്കാലം ചികിത്സ നടത്തി. പിന്നീടൊരു ക്ലിനിക്കിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്സ്റേ എടുത്തപ്പോഴാണ് നെഞ്ചിനുള്ളില്‍ അസ്വഭാവികമായൊരു വസ്തു കണ്ടെത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.സമിതി റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കും എന്നാണ് മന്ത്രി മറുപടിയിൽ വ്യക്തമാക്കിയത്.
ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം;ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി
