പീരുമേട്:വണ്ടിപ്പെരിയാർ 63-ാം മൈലിന് സമീപം വാഹനാപകടം ജീപ്പും ബസും കൂട്ടിയിടിച്ച് അപകടം. ജീപ്പ് യാത്രക്കാരായിരുന്ന തൃശൂർ സ്വദേശികളായ മൂന്നുപേർക്ക് പരുക്ക്. തൃശൂർ ചാലക്കുടി സ്വദേശികളായ റോസി (61 ) , സൗമ്യ (39) , റോസ് (9) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ 66-ാം മൈലിലുള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റോസി, റോസ് എന്നിവരെ വിദഗ്ധ ചിക്സക്കായി പാലയിലെ അശുപത്രിയിലേക്ക് മാറ്റി.ഇന്നലെ മൂന്നിനായിരുന്നു അപകടം.സത്രം സഫാരി നടത്തുന്ന ജീപ്പും സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചാറ്റൽ മഴ മൂലം ജീപ്പിൻ്റെ നിയന്ത്രണം വിട്ടതാണന്ന് പ്രാഥമിക വിവരം.തൃശൂർ കോടാലി വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്.അമിത വേഗത്തിൽ സഫാരി ജീപ്പുകൾ സവാരി നടത്തുന്നത് അപകടത്തിന് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു
വണ്ടിപ്പെരിയാർ 63-ാം മൈലിന് സമീപം ജീപ്പും ബസും കൂട്ടിയിടിച്ച് അപകടം
